Yoga Day : ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം.കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് യോഗാ ദിനം വിപുലമായി ആഘോഷിക്കുന്നത്. ശരീരത്തെയും മനസ്സിനെയും ഒരു പോലെ സ്വാധീനിക്കുന്ന യോഗയ്ക്ക് ആരോഗ്യത്തിലും വളയെയധികം സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമെന്നാണ് വിശ്വാസം

മനുഷ്യത്വത്തിന് വേണ്ടിയുളള യോഗ,.. എന്ന സന്ദേശവുമായാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗാ ദിനം കടന്ന് പോകുന്നത്. കൊവിഡ് എന്ന മഹാമാരി തീർത്ത 2 വർഷത്തെ നിയന്ത്രണത്തിന് ശേഷം ആഘോഷിക്കുന്ന യോഗ ദിനത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.കേവലംമൊരു വ്യായാമ മുറയല്ല മറിച്ച് മനുഷ്യനും ലോകവും പ്രകൃതിയും ഒന്നാണെന്ന സന്ദേശമാണ് യോഗ നൽകുന്നത്.

സംസ്‌കൃത വാക്കായ യൂജിൽ നിന്ന് പിറന്ന യോഗ എന്ന അഭ്യാസ മുറക്ക് അയ്യായിരത്തോളം വർഷത്തെ പ‍ഴക്കമുണ്ട്.ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം.യോഗയുടെ  നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്.

യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂണ്‍ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്.  യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ  നിരവധിപേരാണ് യോഗ  പരിശീലിക്കുന്നത്.

2014 ഡിസംബർ 11-ന് ചേർന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരമാണ് യോഗ ആചരിക്കാൻ പ്രഖ്യാപനം നടന്നത്. ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

2014 സെപ്റ്റംബർ 27 ന് നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്. 2015 ജൂൺ 21-ന് ആദ്യ യോഗദിനം ആചരിച്ചു. വിവിധ രാജ്യങ്ങളിൽ യോഗദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News