ADVERTISEMENT
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിവധ വെബ്സൈറ്റുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം അറിയാം.
4,32,436 വിദ്യാർഥികൾ പ്ലസ് ടു വിഭാഗത്തിലും 31,332 വിദ്യാർഥികൾ വി എച്ച് എസ് ഇ വിഭാഗത്തിലും ഇത്തവണ പരീക്ഷ എഴുതി. മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയായിരുന്നു പരീക്ഷകൾ. മേയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷകളും നടന്നു.
ചില വിഷയങ്ങളുടെ മൂല്യനിർണയം സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും കൃത്യസമയത്ത് മൂല്യനിർണയം പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.
കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. രാവിലെ പതിനൊന്നിന് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ വിവിധ വെബ് സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ഫലമറിയാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.