LDF : യുഡിഎഫ്-ബിജെപി സംഘപരിവാറിനെതിരെ എൽഡിഎഫ്‌ ബഹുജന സംഗമം ഇന്ന്

എൽഡിഎഫ്‌ ബഹുജന സംഗമം ഇന്ന് . സ്വർണക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതിനെതിരെയും യുഡിഎഫ്-–-ബിജെപി സംഘപരിവാർ ചേർന്ന് നടത്തുന്ന ആക്രമണങ്ങളെ തുറന്നുകാണിക്കാനും എൽഡിഎഫ്‌ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമങ്ങൾക്ക്‌ ഇന്ന് തുടക്കമാകും.

എൽഡിഎഫ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയിലാണ്‌ LDF ബഹുജന സംഗമം നടക്കുക ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതിനായിരത്തിലധികമാളുകൾ പങ്കെടുക്കും.

നഗരത്തിൽ കേന്ദ്രീകരിച്ച പ്രകടനമുണ്ടാകില്ല.
വൈകിട്ട്‌ 4.30ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനാകും.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, അടക്കമുള്ള LDF നേതാക്കൾ പ്രസംഗിക്കും. 22ന്‌ കൊല്ലം, എറണാകുളം, 23ന്‌ കോഴിക്കോട്‌, കാസർകോഡ്‌, 28ന്‌ കോട്ടയം, കണ്ണൂർ 29ന്‌ വയനാട്‌, പത്തനംതിട്ട, 30ന്‌ ആലപ്പുഴ, ഇടുക്കി, ജൂലൈ രണ്ടിന്‌ പാലക്കാട്‌, മൂന്നിന്‌ മലപ്പുറം, തൃശൂർ ജില്ലകളിലും ബഹുജന സംഗമങ്ങൾ നടക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News