മുളിയാറിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കാസർകോഡ് മുളിയാറിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ദുരിതബാധിത കുടുംബത്തിൽ അർഹരായവർക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.

എൻഡോ സൾഫാൻ പുനരധിവാസ സെൽ യോഗത്തിലാണ് തീരുമാനം. മുളിയാറിൽ അനുവദിച്ച 25 ഏക്കർ ഭൂമിയിൽ പുനരധിവാസ ഗ്രാമം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറൻസ് ആർട്ട്സ് സെന്ററിന്റെ മാതൃകയിലുള്ള സംവിധാനം മുളിയാർ പുനരധിവാസ ഗ്രാമത്തിൽ ഏർപ്പെടുത്തുന്നതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാടുമായി ചർച്ച നടത്തി.

ഗോപിനാഥ് മുതുക്കാട് ആവശ്യമായ സഹകരണം ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിലുൾപ്പെട്ട ഒരു രോഗിയുടെ വീട്ടിൽ അതേ രോഗാവസ്ഥയിലുള്ള മറ്റൊരാൾ കൂടി ഉണ്ടെങ്കിൽ സൗജന്യ ചികിത്‌സ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.

ദുരിത ബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയ ആറു പേരെ പട്ടികയിൽ നിന്നൊഴിവാക്കും.
ബഡ്സ് സ്ക്കൂളുകളുടെ പ്രവർത്തനം ഫല പ്രദമായി നടത്തുന്നതിനായി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടും.

മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന എൻഡോസൾഫാൻ പുനരധിവാസ സെൽ യോഗത്തിൽ. എം എൽ എ മാരായ എം.രാജഗോപാലൻ, ഇചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News