CPIM : പേരാമ്പ്രയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരേ ബോംബേറ്

കോഴിക്കോട് പേരാമ്പ്രയിൽ സി പി ഐ (എം) ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരേ ബോംബേറ്. നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരേയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് എന്ന് സി പി ഐ (എം) ആരോപിച്ചു.

പുലർച്ചെ 2 മണിയോടെയാണ് സി പി ഐ (എം) നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരേ ബോംബ് എറിഞ്ഞത്. രണ്ട് പെട്രോൾ ബോംബുകൾ ഉഗ്ര സ്ഫോടനത്തോടെ പൊട്ടി തെറിച്ചു. വീടിന് മുൻ വശത്തെ വാതിലിന് തീപിടിക്കുകയും ജനൽചില്ലുകൾ തകരുകയും ചെയ്തു.

ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് വീടിന് നേരെയുണ്ടായ ആക്രമണമെന്നും സുരേന്ദ്രൻ പറഞ്ഞു. രാത്രി തന്നെ പേരാമ്പ്ര പോലീസ് വീട്ടിലെത്തി പരിശോധന നടത്തി, അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഒരാഴ്ചയായി നൊച്ചാട് മേഖലയിൽ സി പി ഐ (എം) ഓഫീസുകൾക്ക് നേരെ കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് ആക്രമണം നടക്കുന്നുണ്ട്. നെച്ചാട് നോർത്ത് LC ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു.

വാല്യക്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബുധനാഴ്ച രാത്രിയാണ് തീവെച്ച് നശിപ്പിച്ചത്. നൊച്ചാട് സി പി ഐ എമ്മുകാരുടെ വീട് അക്രമിക്കുമെന്ന് ആക്രോശിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ വിഡിയോ ഒരാഴ്ച മുമ്പ് പുറത്ത് വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News