Covid : മുംബൈയിലെ ആശുപത്രികളിൽ  കൊവിഡ്  രോഗികൾ കൂടുന്നു 

മുംബൈ നഗരത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ആശുപത്രി പ്രവേശനങ്ങൾ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ ആശങ്ക ഉയർത്തുന്നതാണ്.

മുംബൈയിൽ  1,310 പുതിയ കേസുകളും 2  മരണവും റിപ്പോർട്ട് ചെയ്തു.നിലവിൽ നഗരത്തിൽ  രോഗബാധിതരുടെ എണ്ണം 19,585 ആണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡിനെ തുടർന്ന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലാണ് വലിയ  വർധന രേഖപ്പെടുത്തിയത്.

സ്വകാര്യ ആശുപത്രികളിൽ 11 ദിവസത്തിനിടെ  187 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. സർക്കാർ ആശുപത്രികളിലെ ഐ സി യുവിൽ എത്തപ്പെടുന്നവരുടെ എണ്ണവും ഇരട്ടിയായി.

എന്നിരുന്നാലും നിലവിലെ കൊവിഡ് കണക്കുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. രോഗം അതീവ ഗുരുതരമാകുന്നവരുടെ എണ്ണവും താരതമ്യേന കുറവാണെന്ന് ഇവർ പറയുന്നു.  മഹാരാഷ്ട്രയിൽ  2,354  പ്രതിദിന കേസുകൾ  റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം ഇപ്പോൾ 24,000 കവിഞ്ഞു.

Covid: ടിപിആര്‍ കുത്തനെ കൂടി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 76,700 ആയി

രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന. ഇന്നലെ 12,781 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 18 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് 76,700 സജീവ കേസുകളാണ് ഉള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 524873 പേര്‍ മരിച്ചു. രോഗമുക്തരായവര്‍ 42707900 ആയി.

മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലും തമിഴ്നാട്ടിലുമാണ് കൂടുതല്‍ രോഗികള്‍. ഡല്‍ഹിയില്‍ ഇന്നലെ 1538 പേര്‍ക്കാണ് രോഗബാധ. മുംബൈയില്‍ നഗരത്തില്‍ മാത്രം 2087 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News