രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും. ശരത് പവാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ 17 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും.
അതേസമയം, ശരത് പവാർ, ഫാറൂഖ് അബ്ദുല്ല, ഗോപാൽ കൃഷ്ണ ഗാന്ധി എന്നിവർ പിന്മാറിയ സാഹചര്യത്തിൽ യശ്വന്ത് സിൻഹയുടെ പേരാണ് സജീവ പരിഗണനയിൽ ഉളളത്. ശരത് പവാറും യശ്വന്ത് സിൻഹയുടെ പേര് നിർദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മമത ബാനർജി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബിജെപിയും സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ഇന്ന് പാർലമെന്ററി പാർട്ടി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.