Srilanka : ഇന്ധന പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി ശ്രീലങ്ക; രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് സർക്കാർ

ഇന്ധന പ്രതിസന്ധി രൂക്ഷമായതിനാൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അവശ്യ സേവനങ്ങൾക്കായുള്ള സർക്കാർ ഓഫീസുകൾ മാത്രമാണ് പ്രവർത്തിച്ചത്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് പുതിയ ഇന്ധന സ്റ്റോക്ക് ഉണ്ടാകില്ലെന്ന് ഊർജ മന്ത്രാലയം പ്രഖ്യാപിച്ചിട്ടും പെട്രോളിനും ഡീസലിനും വേണ്ടി പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളമുള്ള ക്യൂ തുടരുന്നു. ലഭ്യമായ ഇന്ധനം അവശ്യസേവന വിഭാഗങ്ങൾക്കാണ് നിലവിൽ നൽകുന്നത്. വെെദ്യുതി പ്രതിസന്ധിയും  രൂക്ഷം

ശ്രീലങ്കയിലെ അഞ്ചിൽ നാലുപേർക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. ഗർഭിണികൾക്ക്‌ ഭക്ഷണം നൽകാനുള്ള നടപടികളും ആരംഭിച്ചു.  കൂടുതൽ വായ്പ സമാഹരിച്ചും നിലവിലുള്ള വായ്പകൾ പുനക്രമീകരിച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ഐഎംഎഫ് പ്രതിനിധി ക്രിസ്റ്റലീന ജോർജീവയുമായി ചർച്ച നടത്തി.

‘ഇന്ധനവിതരണത്തിലെ കടുത്തപ്രതിസന്ധി, പൊതുഗതാഗതത്തിന്റെ കുറവ്, സ്വകാര്യ യാത്രാസംവിധാനങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്ത്, തിങ്കളാഴ്ചമുതല്‍ ഓഫീസുകളില്‍ അത്യാവശ്യം ജീവനക്കാര്‍മാത്രം ഹാജരായാല്‍ മതി’ -പൊതുഭരണ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പതിവുപോലെ ജോലിക്കെത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊളംബോ നഗരപരിധിയിലെ സര്‍ക്കാര്‍ സ്‌കൂളുകളും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്‌കൂളുകളും അടുത്തയാഴ്ച തുറക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നിന്റെയും ഉപകരണങ്ങളുടെയും ലഭ്യതക്കുറവുമൂലം തിങ്കളാഴ്ചമുതല്‍ ശസ്ത്രക്രിയകള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദ്രോഗവിദഗ്ധര്‍ വ്യക്തമാക്കി. ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷ​മാ​യ ശ്രീ​ല​ങ്ക​യി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പെ​ട്രോ​ൾ​പ​മ്പു​ക​ളി​ൽ സൈ​ന്യ​വും പൊ​ലീ​സും കാ​വ​ൽ നി​ൽ​ക്കു​ക​യാ​ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here