മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയിൽ രൂക്ഷമായ പ്രതിസന്ധി. കഴിഞ്ഞ ദിവസം നടന്ന എംഎൽഎ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതൽ ഏക്‌നാഥ് ഷിൻഡെയും മറ്റ് എംഎൽഎമാരും സമ്പർക്ക പരിധിയിൽ ഇല്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കാണാതായ’ ശിവസേന എംഎൽഎമാർ ഷിൻഡെയ്‌ക്കൊപ്പം ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഒരു ഹോട്ടലിൽ തമ്പടിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷിൻഡെ മാധ്യമങ്ങളെ കാണും. ഇത് മഹാ വികാസ് അഘാടി സഖ്യത്തിനകത്ത് ഭിന്നത രൂക്ഷമാണെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കയാണ് .
ശിവസേന നേതാവും മഹാരാഷ്ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയും പന്ത്രണ്ടോളം എംഎൽഎമാരുമാണ് നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിന് ശേഷം ഗുജാറാത്തിലെ ഹോട്ടലിലേക്ക് മുങ്ങിയതായി വാർത്തകൾ പുറത്ത് വരുന്നത്. ചില ശിവസേന എംഎൽഎമാർ ക്രോസ് വോട്ട് ചെയ്‌തെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ സംഭവവികാസം.
കാണാതായ’ ശിവസേന എംഎൽഎമാർ ഷിൻഡെയ്‌ക്കൊപ്പം ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സൂറത്തിലെ ഒരു ആഡംബര ഹോട്ടലിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഹോട്ടലിന് പുറത്ത് സുരക്ഷ ശക്തമാക്കിയതിനാൽ ആരെയും പ്രവേശിപ്പിക്കുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷിൻഡെ സൂററ്റിൽ നിന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തേക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
പടിഞ്ഞാറൻ മഹാരാഷ്ട്ര, മറാത്ത്‌വാഡ, വിദർഭ എന്നിവിടങ്ങളിൽ നിന്നുള്ള 20 എംഎൽഎമാരുടെ പിന്തുണ ഷിൻഡെക്കുണ്ടെന്ന് മന്ത്രിയുടെ അനുയായികൾ അവകാശപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.