Exam Result; പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87,ഏറ്റവും കൂടുതൽ A+ മലപ്പുറത്ത്

ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയശതമാനം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി.കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.

സർക്കാർ സ്കൂളുകളിൽ 125581 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത് (81.72%)
എയ്ഡഡ് സ്കൂളുകളിൽ നിന്ന് 157704 യോഗ്യത നേടി (86.02%)
അൺ എയ്ഡഡ് സ്കൂളുകളിൽ 19374 പേരും (81.12 %) തുടർപഠനത്തിന് യോഗ്യത നേടി.

അതേസമയം,കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍- 87.79. കുറവ് വയനാട് ജില്ലയിലാണ് – 75.07 ശതമാനം. 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എപ്ലസുകള്‍. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ 28450 പേർ.

സ്‌കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ട് ക്ലാസുകള്‍ എടുത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയും നോണ്‍ ഫോക്കസ്സ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു.4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റില്‍ 12 മണിമുതല്‍ ഫലം ലഭ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News