പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം സായ് പല്ലവിക്ക് നേരെ വലിയ സൈബർ ആക്രമണം സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ താൻ എല്ലാത്തരം ഹിംസകൾക്കും എതിരാണെന്നും കശ്മീർ പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെയും മതത്തിന്റെയും പേരിൽ ആളുകളെ കൊല്ലുന്നതും ഒരുപോലെ തെറ്റാണെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് അവർക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. തികച്ചും ന്യായമായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവർക്കെതിരെ കേസ് എടുക്കാനും പോലീസ് തയ്യാറായി. ഇത്തരത്തിൽ മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.
എന്നാൽ ഈ ഭീഷണികൾക്ക് മുന്നിൽ വഴങ്ങാൻ തയ്യാറാവാതെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി സായി പല്ലവി വ്യക്തമാക്കി കഴിഞ്ഞു. സ്വന്തം ഐഡന്റിറ്റിയുടെ പേരിൽ കുഞ്ഞുങ്ങൾ ഭയപ്പെട്ട് ജീവിക്കുന്ന ഒരു ദിനം ഈ രാജ്യത്തുണ്ടാവരുത് എന്നാണ് പ്രത്യാശിക്കുന്നതെന്നും അവർ പറഞ്ഞു. ആർജ്ജവത്തോട് കൂടി ഇന്ത്യയുടെ മതേതര മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് സായി പല്ലവി.
സായി പല്ലവിക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാർ ആക്രമണത്തെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു. സായി പല്ലവിക്ക് എല്ലാ വിധ പിന്തുണയും AlDWA നൽകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.