Nayanthara Honeymoon:തായ്‌ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിച്ച് നയന്‍സും വിക്കിയും

തെന്നിന്ത്യ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു (Superstar)സൂപ്പര്‍സ്റ്റാര്‍ (Nayanthara)നയന്‍താരയുടേയും (Vignesh Shivan)വിഘ്‌നേഷ് ശിവന്റേയും. നീണ്ട 6 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഈ മാസം 9നാണ് ഇരുവരും വിവാഹിതരായത്.

ഇപ്പോഴിതാ (Honeymoon)ഹണിമൂണിനായി തായ്ലന്‍ഡിലേക്ക് പറന്നിരിക്കുകയാണ് നയനും വിക്കിയും. ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

നയന്‍സിന്റെയും വിക്കിയുടെയും ഹണിമൂണ്‍ പ്ലാനുകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴെല്ലാം ഉത്തരം പറയാതെ ഇരുവരും ഒഴിഞ്ഞുമാറിയിരുന്നു.

ഹണിമൂണ്‍ ആഘോഷിക്കുന്ന സ്ഥലമേതെന്ന് ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴും എടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും ആരാധകര്‍ ഈ മനോഹരമായ സ്ഥലം തായ്ലന്‍ഡ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു. തായ്ലന്‍ഡിലെ ദി സിയം ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള സുന്ദരനിമിഷങ്ങള്‍ ചിത്രങ്ങളില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News