പ്ലസ് ടൂ, വിഎച്ച്എസ്‌സി പരീക്ഷ വിജയികള്‍ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഉയര്‍ന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയില്‍ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം.
പരീക്ഷയെഴുതിയ മൂന്നരലക്ഷത്തോളം റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വിഎച്ച്എസ്സി വിഭാഗത്തില്‍ 68.71 ആണ് വിജയശതമാനം. കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ ഇക്കഴിഞ്ഞ അധ്യയനവര്‍ഷവും നമ്മുടെ മുന്നിലുണ്ടായിരുന്നു. അവയെ മറികടന്നുകൊണ്ടാണ് ഈ ഉയര്‍ന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്. ഈ മികച്ച നേട്ടത്തിനായി പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു.
ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നു. യോഗ്യത നേടാന്‍ കഴിയാതെ വന്നവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ മുന്നേറാനാവശ്യമായ പരിശ്രമങ്ങള്‍ തുടരണം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ADVERTISEMENT
Exam Result; പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87,ഏറ്റവും കൂടുതൽ A+ മലപ്പുറത്ത്
ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയശതമാനം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി.കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.
സർക്കാർ സ്കൂളുകളിൽ 125581 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത് (81.72%)
എയ്ഡഡ് സ്കൂളുകളിൽ നിന്ന് 157704 യോഗ്യത നേടി (86.02%)
അൺ എയ്ഡഡ് സ്കൂളുകളിൽ 19374 പേരും (81.12 %) തുടർപഠനത്തിന് യോഗ്യത നേടി.
അതേസമയം,കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍- 87.79. കുറവ് വയനാട് ജില്ലയിലാണ് – 75.07 ശതമാനം. 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എപ്ലസുകള്‍. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ 28450 പേർ.
സ്‌കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ട് ക്ലാസുകള്‍ എടുത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയും നോണ്‍ ഫോക്കസ്സ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു.4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റില്‍ 12 മണിമുതല്‍ ഫലം ലഭ്യമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.