അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പദ്ധതിക്കെതിരെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ കോടതി ഇടപെടണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. തടസ്സ ഹര്‍ജിയുമായി കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചു. പദ്ധതിയുടെ പുരോഗതി സേനാ മേധാവികള്‍ ഇന്ന് പ്രധാനമന്ത്രിയെ അറിയിക്കും.
വലിയ പ്രതിഷേധങ്ങള്‍ക്കിടയിലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിക്കെതിരെ ബീഹാര്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഹരിയാന, പശ്ചിമബംഗാള്‍ ഉള്‍പ്പടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും എതിര്‍പ്പ് ശക്തമാണെന്ന് അഭിഭാഷകനായ ഹര്‍ഷ് അജയ് സിംഗിന്‍റെ ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരുകളും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കാന്‍ കേന്ദത്തിന് നിര്‍ദ്ദേശം നല്‍കണമന്നാണ് ആവശ്യം. ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാരിന്‍റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന്‍റെ തടസ്സ ഹര്‍ജിയും സുപ്രീം കോടതിയിലെത്തി. അഗ്നിപഥ് പദ്ധതിയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതിക്ക് മുമ്പിലുള്ളത്. പദ്ധതി ന്യായീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് സേനകളുടെയും തലവന്മാര്‍ രംഗത്തുവന്നിരുന്നു. ഇന്ന് വീണ്ടും സേന തലവന്മാര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.
മൂന്ന് സേനകളുടെയുടെ റിക്രൂട്ട് നടപടികളുടെയും പരിശീല പരിപാടികളുടെയും വിവരങ്ങളും സേന തലവന്മാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിക്കും. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സേന തലന്മാര്‍ കാണുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.