കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം; NAAC റീ അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ്

NAAC റീ അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. 3.67 എന്ന സ്‌കോറാണ് കേരളത്തിന് ലഭിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രയത്നമാണ് ഈ നേട്ടത്തിലെത്തിച്ചത്. 800 മുതല്‍ ആയിരം കോടിയുടെ വരെ പ്രോജക്റ്റുകളാണ് യുജിസിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ലഭിക്കുക.

കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ല്‍ B++ റാങ്കും 2015ല്‍ A റാങ്കുമാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്. NAAC സംഘം എത്തുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി 70 മാര്‍ക്ക് ഇടും. ബാക്കി 30 മാര്‍ക്ക് നേരിട്ട് വിവിധ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നല്‍കുക.

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. മറ്റ് സര്‍വകലാശാലകളും സമാനമായ മാര്‍ഗത്തിലൂടെ മികവോടെ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

നേട്ടം കൈവരിച്ച സര്‍വകലാശാലയ്ക്കും അതിന് വേണ്ടി വിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

യുജിസിയില്‍ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സര്‍വകലാശാലയ്ക്ക് ലഭിക്കുക. ഈ പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുന്‍പ് തന്നെ എല്ലാ ഡിപ്പാര്‍ട്മെന്റുകളും വലിയ പ്രയത്നം തന്നെ നടത്തിയിരുന്നു. നല്ല പ്രസന്റേഷനുകള്‍ തയ്യാറാക്കി അവതരിപ്പിച്ചും മറ്റും എല്ലാ രീതിയിലും സജ്ജമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News