Maharastra; മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി; രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാക്കാനായി പദവി ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ . ശിവസേന എം.എൽ.എമാരുമായി നടത്തിയ രഹസ്യയോഗത്തിലാണ് മുഖ്യമന്ത്രി രാജി വയ്ക്കാൻ സമ്മതം അറിയിച്ചത്.

എന്നാൽ മഹാരാഷ്ട്ര സർക്കാരിൽ നിലവിൽ മാറ്റത്തിന്റെ ആവശ്യമില്ലെന്നും ഉദ്ധവ് താക്കറെയുടെ എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് ഇത് വരെ കേട്ടിട്ടില്ലെന്നും പവാർ വ്യക്തമാക്കി.

എം‌എൽ‌സി, രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം, മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെ ഒരു ഡസനിലധികം സേന എം‌എൽ‌എമാർക്കൊപ്പം നടത്തിയ വിമത നീക്കം ഫലം കാണില്ലെന്ന് ശിവസേന എം പി സഞ്ജയ് റൗത് പ്രതികരിച്ചതിന് പുറകെയാണ് ശരദ് പവാർ നിലപാട് വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News