Indian Cricket Team: അയര്‍ലന്‍ഡ് പര്യടനത്തിന് രണ്ട് സംഘങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം(Indian Cricket Team) രണ്ട് സംഘങ്ങളായി അയര്‍ലന്‍ഡ് പര്യടനത്തിന്. ഇംഗ്ലണ്ട്, ഇംഗ്ലണ്ടില്‍(England) ഒരു ടെസ്റ്റും മൂന്നുവീതം ഏകദിനവും ട്വന്റി-20യും രോഹിത് ശര്‍മയുടെ(Rohit Sharma) നേതൃത്വത്തിലുള്ള ടീം കളിക്കും. അയര്‍ലന്‍ഡുമായി നടക്കുന്ന രണ്ട് ട്വന്റി-20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. ട്വന്റി-20 ലോകകപ്പിലേക്ക് മികച്ച ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം.

കോവിഡ്, ഐപിഎല്‍ കാരണം കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാംമത്സരം മാറ്റിവച്ചിരുന്നു. ഈ ടെസ്റ്റ് ജൂലൈ ഒന്നിന് തുടങ്ങും. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. ട്വന്റി-20 പരമ്പരയ്ക്ക് ഏഴിനാണ് തുടക്കം. അയര്‍ലന്‍ഡില്‍ ഈ മാസം 26നും ഇരുപത്തെട്ടിനുമാണ് മത്സരങ്ങള്‍.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള സംഘം അവിടെ പരിശീലനം തുടങ്ങി. രണ്ട് സന്നാഹമത്സരങ്ങളുണ്ട്. ലെസ്റ്റര്‍ഷെറുമായുള്ള സന്നാഹം വെള്ളിയാഴ്ച തുടങ്ങും. ടെസ്റ്റ് നടക്കുന്ന സമയത്ത് രണ്ട് ട്വന്റി-20യുമുണ്ട്. ജൂലൈ ഒന്നിന് ഡെര്‍ബിഷെറുമായിട്ടും മൂന്നാംതീയതി നോര്‍താംപ്ടണ്‍ഷെറുമായിട്ടാണ് ഈ മത്സരങ്ങള്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രോഹിതിനുപുറമെ, വിരാട് കോഹ്-ലി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിച്ച ഋഷഭ് പന്തും ശ്രേയസും ഈ ടീമിനൊപ്പം ചേര്‍ന്നു. അയര്‍ലന്‍ഡില്‍ ട്വന്റി-20 പരമ്പര പൂര്‍ത്തിയാക്കുന്ന ഹാര്‍ദിക്കും കൂട്ടരുമാണ് ഇംഗ്ലണ്ടില്‍ സന്നാഹമത്സരം കളിക്കുക. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇംഗ്ലണ്ടുമായുള്ള ട്വന്റി-20 ടീമിനെ തെരഞ്ഞെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News