Election Commission; രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. രജിസ്റ്റര്‍ ചെയ്യുകയും അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 പാർട്ടികളെ നീക്കം ചെയ്തത്. പൊതു തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നതുൾപ്പെടെ ഈ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുള്ള വിവിധ ആനുകൂല്യങ്ങള്‍ പിന്‍വലിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് 1951 പ്രകാരമാണ് നടപടി. നേരത്തേ 87 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News