യോഗയെ ഒരു മതത്തിന്റേതായി കാണുന്നവരുണ്ട്;അത് സങ്കടകരമാണ്:സംയുക്ത വര്‍മ്മ|Samyuktha Varma

രോഗങ്ങളെ മാറ്റിയെടുക്കുന്നതിനായാണ് താന്‍ യോഗയിലേക്ക് ഇറങ്ങിയതെന്ന് നടി സംയുക്ത വര്‍മ്മ(Samyuktha Varma). രണ്ടു പതിറ്റാണ്ടോളമായി യോഗ ചെയ്യുന്നുണ്ട്. യോഗ ഒരു യോജിപ്പാണ്. കൂടിച്ചേരല്‍ അഥവാ യൂണിയന്‍ എന്നുതന്നെയാണ് ആ വാക്കിന്റെ അര്‍ഥവും. ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കല്‍. നമ്മള്‍ മാനസികമായും ആത്മീയമായും ഉണരുന്നതാണ് (Yoga)യോഗയുടെ ഗുണം- സംയുക്ത പറഞ്ഞു.

യോഗയെ ഒരു മതത്തിന്റേതായി കാണുന്നവരുണ്ടെന്നും അത് സങ്കടകരമാണെന്നും സംയുക്ത പറഞ്ഞു. മനുഷ്യന് ശാരീരികവും മാനസികവും വൈകാരികവും ചിന്താപരവുമായി സുഖമായി ജീവിക്കാന്‍ കണ്ടുപിടിച്ച ശാസ്ത്രമാണതെന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു. യോഗയ്ക്ക് മതമില്ല. ചിലര്‍ യോഗയെ വ്യായാമം മാത്രമായി കാണുന്നു. അതില്‍ തെറ്റില്ലെങ്കിലും യോഗ ശരിയായി പഠിച്ചവര്‍ക്ക് അതിനെ ഒരു വ്യായാമം മാത്രമായി കാണാനാവില്ല. അത് ശരീരത്തിനുമപ്പുറമുള്ള ആത്മീയവഴിയാണ്. യോഗ ചെയ്ത് തുടങ്ങിയ ശേഷം തനിക്ക് കാര്യമായൊരു മാറ്റം വന്നുവെന്നും യോഗ പഠിച്ചതിനുശേഷം താന്‍ നോ പറയാന്‍ പഠിച്ചുവെന്നും സംയുക്ത പറഞ്ഞു. നോ പറയാന്‍ അറിയാത്ത ഒരാളായിരുന്നു താന്‍. പറഞ്ഞുചെയ്യേണ്ടിടത്ത് പറഞ്ഞുചെയ്യിക്കാനും മേല്‍ക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനും അതേസമയം, നമസ്‌കരിക്കേണ്ടിടത്ത് നമസ്‌കരിക്കാനും ഒരേ മാനസികാവസ്ഥയില്‍ പറ്റുന്നുണ്ടെന്ന് സംയുക്ത കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here