കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാധ്യമപുരസ്‌കാരം കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് കെ ആറിന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് കൈരളി ന്യൂസിലെ അനൂപ് കെ.ആര്‍ അര്‍ഹനായി. ജില്ലയിലെ അപൂര്‍വ ജലസ്രോതസ്സുകളായ കേണികളെക്കുറിച്ചും കേണികളും ഗോത്രവിഭാഗങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടിനുമാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ 23ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനത്തില്‍ വിതരണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here