Recipe:ഗോതമ്പും പഴവും വെച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചൂട് ബോണ്ട

ഗോതമ്പ് പൊടി കൊണ്ടുണ്ടാക്കാവുന്ന പോഷക സമൃദ്ധമായ പലഹാരമാണ് ബോണ്ട. ഗോതമ്പും പഴവും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതാണ്.

എങ്ങനെ തയാറാക്കാമെന്ന് നോക്കാം

ആവശ്യമായ ചേരുവകള്‍

ഗോതമ്പ് പൊടി – രണ്ട് തവി

ശര്‍ക്കര – മധുരമനുസരിച്ച്

തേങ്ങാക്കൊത്ത് – ആവശ്യത്തിന്

പാളയങ്കോടന്‍ പഴം – ഒന്ന്

വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്

സോഡാപ്പൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ശര്‍ക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ച് പാനിയാക്കുക. തണുത്ത ശേഷം ശര്‍ക്കരയില്‍ പഴം ഉടച്ചു ചേര്‍ക്കുക നെയ്യ് ചൂടാക്കി തേങ്ങാകൊത്ത് വറുക്കുക.

ഗോതമ്പു പൊടിയില്‍ സോഡാപ്പൊടിയും തേങ്ങാക്കൊത്തും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ചശേഷം പാകത്തിന് ശര്‍ക്കരപ്പാനി ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ചെടുക്കുക.

ആവശ്യത്തിന് ഉരുളകളാക്കി വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക. തീ കുറച്ചു വെക്കാന്‍ ശ്രദ്ധിക്കുക. ബോണ്ട റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News