മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ എന്നിവരെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി വിധി പറയുന്നതിനായി മാറ്റി.
കേസിൽ പിടിയിലായ ഫർസീൻ മജീദ് നവീൻകുമാർ, എന്നിവരുടെ ജാമ്യ ഹരജിയും ഒളിവിൽ കഴിയുന്ന സുനിത് നാരായണൻ്റെ മുൻകൂർ ജാമ്യഹർജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതികൾ വാദിച്ചു. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുനുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ ജാമ്യാപേക്ഷയെ പൊലീസ് എതിർത്തു.
സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉള്ളതായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയിൽ മൂന്ന് പേർക്കം പങ്കുണ്ട്. മൂന്ന് പേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. പ്രതികൾ മുൻപും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
വിമാനത്തിനുള്ളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ലഭ്യമാണോ എന്ന് കോടതി ആരാഞ്ഞു. എന്നാൽ ചെറുവിമാനമായതിനാൽ സി സി ടി വി ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. തുടർന്ന് ടെലിവിഷൻ ചാനലുകൾ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങൾ പരിശോധിച്ച കോടതി ജാമ്യഹർജികൾ വിധി പറയുന്നതിനായി മാറ്റി.
ഇതിനിടെ കേസിലെ 2 പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫർസീൻ മജീദ്,ആർ കെ നവീൻ കുമാർ എന്നിവരെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഗൂഢാലോചന ഉൾപ്പെടെ കണ്ടെത്താൻ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.