Elon-musk; പിതാവിന്റെ പേര് ഒപ്പം വേണ്ട; പേര് മാറ്റം ആവശ്യപ്പെട്ട് ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ മകള്‍

ഔദ്യോഗിക രേഖകളിലുള്ള പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ മകള്‍. പുതിയ ലിംഗ സ്വതവും തന്റെ പിതാവുമായി ബന്ധപ്പെട്ട് അറിയപ്പെടാന്‍ താല്‍പര്യമില്ലാത്തതും പരിഗണിച്ച് പേര് മാറ്റിത്തരണമെന്നാണ് മകളുടെ ആവശ്യം. പുതിയ ജനന സര്‍ട്ടിഫിക്കറ്റും പേര് മാറ്റവും ആവശ്യപ്പെട്ട് ലോസ് ആഞ്ചലസില്‍ സാന്താ മോണിക്കയിലെ കോടതിയിലാണ് ഇവര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഈ ആവശ്യം കോടതിയിലെത്തിയത്.

സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക് എന്ന പേരിലറിയപ്പെട്ടിരുന്ന മസ്‌കിന്റെ മകനാണ് തന്റെ സ്വത്വം സ്ത്രീയാണെന്ന് പ്രഖ്യാപിച്ചത്. പിന്നാലെയാണ് പേര് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെയാണ് ഇവര്‍ക്ക് 18 വയസ്സ് തികഞ്ഞത്. 2008 ല്‍ മസ്‌കുമായി വേര്‍പിരിഞ്ഞ ജസ്റ്റിന്‍ വില്‍സണാണ് മകളുടെ അമ്മ. വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന പേരിലേക്ക് മാറണമെന്നാണ് മകളുടെ ആവശ്യം. അമ്മയുടെ പേരാണ് പുതിയ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. പിതാവിന്റെ പേര് ഒപ്പം വേണ്ടെന്ന് മകള്‍ പരാതിയില്‍ കര്‍ശനമായി പറയുന്നുണ്ട്. എന്നാല്‍ മകളും മസ്‌കും തമ്മില്‍ എന്താണ് പ്രശ്‌നമെന്ന് വ്യക്തമല്ല.

പേര് മാറ്റം ആവശ്യപ്പെട്ട് മകള്‍ കോടതിയെ സമീപിച്ചതിന് ഒരു മാസത്തിന് ശേഷം മെയ് മാസത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഷയത്തില്‍ ചില എതിരഭിപ്രായങ്ങളും മസ്‌ക് നടത്തിയിരുന്നു. ട്രാന്‍സ് വ്യക്തികള്‍ അവന്‍, അവള്‍ തുടങ്ങി തങ്ങള്‍ക്കിഷ്ടമുള്ള പേര് ഉപയോഗിക്കുകയാണെന്നായിരുന്നു മസ്‌കിന്റെ പരാമര്‍ശം. ഇതില്‍ മസ്‌കിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News