ബ്രസീലില്‍ നിന്നുള്ള ഒരു സ്ത്രീ വിവാഹം ചെയ്തത് ഒരു തുണിപ്പാവയെ. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു കുഞ്ഞുമുണ്ട്. 37 -കാരിയായ മെറിവോണ്‍ റോച്ച മൊറേസാണ് തുണിപ്പാവയെ വിവാഹം ചെയ്തത്. ആദ്യകാഴ്ചയില്‍ തന്നെ പ്രണയം തോന്നിയെന്നാണ് യുവതി പറയുന്നത്. കളിക്കാനും, ഒരുമിച്ച് നൃത്തം ചെയ്യാനും, കെട്ടിപ്പിടിച്ച് ഉറങ്ങാനുമൊക്കെയായി അവളുടെ അമ്മ ഉണ്ടാക്കി കൊടുത്തതാണ് ഈ പാവയെ. പാവയ്ക്ക് ഒരാളോളം വലുപ്പമുണ്ട്്. അവള്‍ അവനെ ഓമനിച്ച് വിളിക്കുന്നത് മാര്‍സെലോ എന്നാണ്.
മെറിവോണ്‍ തന്റെ അമ്മയോട് തനിക്ക് പ്രേമിക്കാനോ, ഒരുമിച്ച് നൃത്തം വയ്ക്കാനോ, കളിതമാശകള്‍ പറയാനോ ഒരു കാമുകനില്ലെന്ന് പരാതി പറഞ്ഞു. തുടര്‍ന്ന് അമ്മ മകള്‍ക്ക് ഒരു തുണിപ്പാവയെ ഉണ്ടാക്കി നല്‍കി. എന്നാല്‍, ജീവിതത്തിലുടനീളം തനിക്ക് സ്‌നേഹിക്കാന്‍ മാര്‍സെലോ മാത്രം മതിയെന്ന് യുവതി പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇനി ഒരു പങ്കാളി വേണ്ട, പാവ മതിയെന്ന് ഉറപ്പിക്കുകയായിരുന്നു. ”എന്റെ അമ്മ മാര്‍സെലോയെ ഉണ്ടാക്കിയപ്പോള്‍, അവനെ ആദ്യമായി പരിചയപ്പെടുത്തിയപ്പോള്‍, എനിക്ക് അവനോട് പ്രണയം തോന്നി. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയമായിരുന്നു” മൊറേസ് നീഡ്ടുനോ.ഓണ്‍ലൈനിനോട് പറഞ്ഞു. അതിഗാഢമായ പ്രണയം ഒടുവില്‍ വിവാഹത്തിലെത്തുകയായിരുന്നു. 250 ഓളം അതിഥികള്‍ പങ്കെടുത്ത ഒരു വലിയ ചടങ്ങായിരുന്നു വിവാഹം. ഇപ്പോള്‍ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ അവര്‍ ഒരുമിച്ച് ഒരു കുട്ടിയെയും തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. എന്നാല്‍ ജീവനുള്ള കുട്ടിയല്ല, അതും ഒരു പാവക്കുട്ടിയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.