സമയം ചിലവഴിക്കാനായി ആനയുടെ അടുത്തെത്തിയ യുവതിയെ ആക്രമിച്ച് കുട്ടിയാന. തായ്ലഡിലെ ചിയാങ് മായ് എലിഫന്റ് ഹോട്ടലിലാണ് സംഭവം. മേഗാന്‍ മിലന്‍ എന്ന യുവതിയ്ക്കാണ് ചിയാങിലെ കുട്ടിയാനയുടെ മര്‍ദനമേറ്റത്. ആനക്കൂട്ടത്തോടൊപ്പം സമയം ചിലവഴിക്കാനെത്തിയതായിരുന്നു യുവതി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുട്ടിയാനയുടെ തലയില്‍ മെല്ലെ തലോടുന്ന യുവതിയെ വീഡിയോയില്‍ കാണാം. എന്നാല്‍ ഉടന്‍ തന്നെ കുട്ടിയാന യുവതിയെ ആക്രമിക്കുകയായിരുന്നു.
യുവതിയെ തള്ളിമറിച്ചിട്ട് യുവതിയുടെ ശരീരത്തിലേക്ക് വീഴുന്ന ആനക്കുട്ടിയെയും ദൃശ്യത്തില്‍ കാണാം. ആനയുമായുള്ള പോരാട്ടത്തിനിടയില്‍ യുവതിയുടെ വസ്ത്രവും കീറിപ്പറിഞ്ഞു. എന്നാല്‍ പിന്നീട് മറ്റൊരു ആന വന്നാണ് യുവതിയെ ആനക്കുട്ടിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. രക്ഷകയായി എത്തിയത് കുട്ടി ആനയുടെ സഹോദരിയാണെന്നും മേഗന്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തെക്കുറിച്ച് മേഗന്‍ വിശദീകരണവുമായി രംഗത്തെത്തി. ‘മൂന്ന് മാസം പ്രായമുള്ള കുട്ടി ആനക്കുട്ടിയാണിത്. ഞാന്‍ ആക്രമിക്കപ്പെട്ടില്ല. സഹാനുഭൂതിയുള്ള മൃഗങ്ങളാണിവ എന്നായിരുന്നു യുവതിയുടെ ട്വീറ്റ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.