കോൺഗ്രസ്‌ പ്രതിഷേധ മാർച്ചിൽ സംഘർഷം അഴിച്ചുവിട്ട് ദില്ലി പൊലീസ്

കോൺഗ്രസ്‌ പ്രതിഷേധ മാർച്ചിൽ സംഘർഷം അഴിച്ചുവിട്ട് ദില്ലി പൊലീസ്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അകാരണമായി നീട്ടികൊണ്ട് പോകുന്നതിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിൽ ആണ് ദില്ലി പൊലീസ് സംഘർഷം അഴിച്ചു വിട്ടത്. എംപി മാരുൾപ്പടെയുള്ള കോൺഗ്രസ്‌ നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അകാരണമായി നീട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് ദില്ലി ഇഡി ഓഫിസിലേക്കുള്ള കോൺഗ്രസിന്റെ മാര്‍ച്ചാണ് ദില്ലി പൊലീസ് തടഞ്ഞത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയത്. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ കോൺഗ്രസ്‌ നേതാക്കളെയും എംപിമാരെയും വലിച്ചിഴച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി നേതാക്കൾക്ക് അക്രമത്തിൽ പരിക്കേൽകുകയും ചെയ്തു.

നാഷനൽ ഹെറാൾഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചാം വട്ട ചോദ്യം ചെയ്യലിനു രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഇഡി ഓഫിസിൽ ഹാജരായിരുന്നു. ചോദ്യം ചെയ്യൽ അകാരണമായി നീട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. ‌‌കേരളത്തിൽ നിന്നുൾപ്പെടെ എല്ലാ എംഎൽഎമാരോടും ഇന്ന് രാത്രിയോടെ ദില്ലിയിലെത്താനും ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News