ബിജെപി(bjp) വിട്ട് തൃണമൂലിൽ ചേർന്ന മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ(Yashwant sinha)യെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തു. ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർലമെന്റ് അനക്സിലാണ് രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ചേർന്നത്.
തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡൻറായ യശ്വന്ത് സിൻഹയുടെ പേര് ചില നേതാക്കൾ മുന്നോട്ട് വെച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ ഈ സ്ഥാനം രാജി വെച്ചാൽ പിന്തുണക്കുമെന്നാണ് കോൺഗ്രസും ഇടതുപാർട്ടികളും നേരത്തെ അറിയിച്ചിരുന്നത്. ഈ ആവശ്യം ടിഎംസി അംഗീകരിച്ചിരിക്കുകയാണ്.
ഗോപാൽ കൃഷ്ണ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയതോടെയാണ് പുതിയ പേരിലേക്ക് പ്രതിപക്ഷം നീങ്ങിയത്. എൻസിപി തലവൻ ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും സ്ഥാനാർഥിയാകാൻ വിസമ്മതിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.