Rottweiler Death:റോട്ട് വീലര്‍ നായയെ പട്ടിണിക്കിട്ട് കൊന്നു; ഉടമക്കെതിരെ കേസെടുത്തു

(Kozhikode)കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ (Rottweiler)റോട്ട് വീലര്‍ നായയെ പട്ടിണിക്കിട്ടു കൊന്നുവെന്ന പരാതിയില്‍ വളര്‍ത്തുനായയുടെ ഉടമക്കെതിരെ പൊലീസ് കേസ്. നായയുടെ ജഡം വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് കണ്ടെത്തിയത്. കോഴിക്കോട് ചീഫ് വെറ്റിനറി ഡോക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വിപിന്‍ എന്നയാളാണ് നായയുടെ ഉടമ. ഇയാള്‍ വീട് മാറി പോയപ്പോള്‍ നായയെ ഒപ്പം കൊണ്ടുപോയിരുന്നില്ല. നായയ്ക്ക് ഭക്ഷണം നല്‍കാനായി ഇടയ്ക്ക് മാത്രമാണ് എത്തിയിരുന്നത്. കുറച്ച് ദിവസങ്ങളായി വിപിന്‍ നായയ്ക്ക് ഭക്ഷണം നല്‍കാനായി എത്തിയിരുന്നില്ല. അത്തരത്തില്‍ ഭക്ഷണം കിട്ടാതെയാണ് നായ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News