Thrissur: തൃശൂരിൽ 17 വയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തു

തൃശൂർ(thrissur) പട്ടേപ്പാടത്ത് 17 വയസുള്ള പെൺകുട്ടിയെ ആത്മഹത്യ(suicide) ചെയ്ത നിലയിൽ കണ്ടെത്തി. പൊട്ടത്ത് പറമ്പിൽ വീട്ടിൽ മുജീബിൻ്റെ മകൾ ദിലിഷയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചതിരിഞ്ഞ് 1.00 മണിയോടെ വീട്ടില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് ദിലിഷയെ കണ്ടെത്തിയത്.

കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു.
ഇന്ന് വന്ന പ്ലസ് ടു റിസള്‍ട്ടില്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel