China Flood:പ്രളയത്തില്‍ വിറച്ച് ചൈന;ചിത്രങ്ങള്‍

6 പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും കടുത്ത പ്രളയത്തില്‍(Flood) വിറച്ച് ചൈന(China). ഏറ്റവും വലിയ പ്രളയത്തിനാണ് ചൈന ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ചൈനയിലുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്. ഇതിനകം തന്നെ വിവിധ ഇടങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കനത്ത മഴ കാരണം പേള്‍ നദിയില്‍ വെള്ളം ഉയരുകയാണ്. ഇതിനാല്‍ നിര്‍മാണ മേഖലകളും ഭീഷണിയിലാണ്.

ഗുവാങ്‌ഡോങ്, ഫുജിയന്‍, ഗുവാങ്ക്‌സി എന്നീ മേഖലകളില്‍ മെയ് ആദ്യം മുതല്‍ ജൂണ്‍ മധ്യം വരെ ലഭിച്ച ശരാശരി മഴ 621 മില്ലിമീറ്ററാണ്. രാജ്യത്ത് 1961നു ശേഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അളവിലുള്ള മഴയാണിത്. ചൈനയുടെ വിവിധ പ്രദേശങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഗുവാങ്‌ഡോങിലെ സ്‌കൂളുകള്‍ താത്കാലികമായി ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റി.

ഗുവാങ്ക്‌സിയിലെ പട്ടണത്തിലൂടെ ചളിവെള്ളം നിറഞ്ഞൊഴുകുകയാണ്. 2005നു ശേഷം ഇവിടെയും ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചു. 2,00,000നു മുകളില്‍ ആളുകളെ ഒഴിപ്പിച്ചതായി ഗുവാങ്‌ഡോങ് അധികൃതര്‍ അറിയിച്ചു. 5 ലക്ഷത്തോളം ആളുകളെ വിവിധ രീതിയില്‍ പ്രളയം ബാധിച്ചു. 1.7 ബില്ല്യണ്‍ യുവാന്റെ നഷ്ടമാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel