Agnipath; വിപ്ലവകരമായ പദ്ധതിയെന്ന് സൈന്യം ,അഗ്നിപഥ് റിക്രൂട്ട്മെന്റിൽ മാറ്റമില്ല; ലെഫ്‌. ജനറൽ അനിൽ പുരി

യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയില്‍ കൂടി ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്നിപഥ് പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് വിവരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സാങ്കേതികമായുള്ള അറിവ്, സൈന്യത്തിൽ ചേരാൻ വേണ്ടി ജനങ്ങളെ ആകർഷിക്കുക, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് അഗ്നിപഥ് പദ്ധതികളിൽ കൂടി ലക്ഷ്യമിടുന്നതെന്നും ലെഫ്. ജനറൽ അനിൽ പുരി പറഞ്ഞു.

അഗ്നിപഥ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ തീവെപ്പുകളിലും അക്രമ സംഭവങ്ങളിലും പങ്കാളികളായിട്ടില്ല എന്ന സത്യവാങ്മൂലം സമർപ്പിക്കണം. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഒരു മാറ്റവും ഉണ്ടാകില്ല. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്നീവീർ സ്കീമിലേക്ക് മാറ്റും എന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News