Nemam Railway Project; നേമം റെയില്‍വേ ടെര്‍മിന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം; ആശങ്കയോടെ ഭൂമി വിട്ടുനൽകിയവർ

നേമം റെയില്‍വേ ടെര്‍മിന്‍ പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ പദ്ധതിക്കായി ഭൂമിയും സ്ഥലവും വിട്ട് നല്‍കിയവര്‍ ആശങ്കയില്‍ . ഇവരുടെ കൈയ്യില്‍ നിന്ന് ഭൂമിയുടെ പ്രമാണം അടക്കമുളള രേഖകള്‍ ഉദ്യോഗസ്ഥര്‍ വാങ്ങിയെങ്കിലും ഒരു രൂപ പോലും ആര്‍ക്കും ലഭിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതോടെ ഇവരുടെ ഉളളില്‍ തീയാണ്.

നേമം റെയില്‍വേ ടെര്‍മിനിലിന് വേണ്ടി ഭൂമി വിട്ട് നല്‍കിയ അവസ്ഥയാണിത് . തങ്ങളുടെ പരാതി ഇനി ആരോട് പറയും എന്ന ആശങ്കയാണ് ഇവര്‍ക്കുളളത്. നേമത്ത് ബിജെപി പരാജയപ്പെട്ടതോടെ ഇനി ഈ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യവും ഇല്ല. പദ്ധതിക്കായി ഭൂമിയുടെ മു‍ഴുവന്‍ രേഖകളും ഉദ്യോഗസ്ഥര്‍ വാങ്ങി, വന്‍ തുക പണമായി ലഭിക്കുമെന്നായിരുന്നു ഇവരോട് പറഞ്ഞത്. ഇവര്‍ക്കിപ്പോള്‍ ഭുമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന ഒരു രേഖയും കൈയ്യിലില്ല.

പള്ളിച്ചൽ പഞ്ചായത്തിലെ ഇടക്കോട് വാർഡിലെ മാക്കൂട്ടം സെറ്റിൽമെൻ്റ് കോളനിയിലെ പട്ടികജാതിക്കാരുടെ ഭുമിയും വിട്ട് നൽകിയവയിൽപ്പെടുന്നുണ്ട്. എന്നാൽ പ്രാവച്ചമ്പലം 23 വാര്‍ഡിലെ പ്രശ്നം മറ്റൊന്നാണ് . നിര്‍മ്മാണത്തിനായി വന്‍ തോതില്‍ മണ്ണിട്ട് നികത്തിയതോടെ ഇവരില്‍ പലരുടെയും വീടുകളില്‍ ചെറിയമ‍ഴ പെയ്താല്‍ പോലും വന്‍വെളളകെട്ടാണ് .ഒരു കിലോമീറ്റർ അപ്പുറത്ത് വണ്ടി വെച്ച് മ‍ഴകാലത്ത് നീന്തിയും നടന്നുമെല്ലാമാണ് ഇവരിപ്പോള്‍ ക‍ഴിയുന്നത്.

2019 ൽ ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മാർച്ച് 7 ന് അന്നത്തെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയൽ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്ത നേമം റെയില്‍വേ വികസനം രാമേശ്വരം ക്ഷൗരം പോലെ നില്‍ക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News