ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ച അംഗീകാരം:മുഖ്യമന്ത്രി|Pinarayi Vijayan

(NAAC)നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നല്‍കുന്ന A++ ഗ്രേഡ് നേടിയ കേരള സര്‍വ്വകലാശാലയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സര്‍വ്വകലാശാലയുടെ നേട്ടത്തിനായി പ്രയത്‌നിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ച അംഗീകാരം. നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നല്‍കുന്ന A++ ഗ്രേഡ് ആണ് കേരള സര്‍വ്വകലാശാല സ്വന്തമാക്കിയത്. ഈ അംഗീകാരം ആദ്യമായാണ് സംസ്ഥാനത്തെ ഒരു സര്‍വ്വകലാശാലയ്ക്ക് ലഭിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് ഈ നേട്ടം. മറ്റു സര്‍വ്വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഇതു പ്രചോദനമാകണം. ഈ നേട്ടത്തിനായി പ്രയത്‌നിച്ച കേരള സര്‍വ്വകലാശാലയ്ക്ക് അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here