Kodiyeri Balakrishnan; ‘സ്വപ്ന സുരേഷ് കേന്ദ്ര ഏജൻസികളുടെ കളിപ്പാവ’; കോടിയേരി ബാലകൃഷ്ണൻ

സ്വപ്‍ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന പറയുന്നത് വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് നേരത്തെ പറയുന്ന കാര്യം തന്നെ അവർ ആവർത്തിക്കുകയാണെന്നും അദ്ദേഹം എൽഡിഎഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

ഇന്തപ്പഴത്തിൽ സ്വർണം കടത്തി എന്നും ഖുർആൻ സ്വർണം കടത്തി എന്നും ആദ്യം പറഞ്ഞു. ഇപ്പോൾ ബിരിയാണി ചെമ്പിൽ സ്വർണം കടത്തി എന്ന് പറയുന്നു ഇതിൽ എന്ത് വസ്തുതയാണുള്ളതെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ ഉള്ള ദുഷ്പ്രചാരണമാണ് ഇപ്പോൾ കോൺഗ്രസും ബിജെപിയും ആസൂത്രണം ചെയ്ത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ വഴി നടക്കാൻ സമ്മതിക്കാതെ വാഹനതിന് മുന്നേ ചാടുന്നത് മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. കല്ല് എറിഞ്ഞ് ഇടത്പക്ഷ മുന്നണിയെ തകർക്കാൻ കഴിയില്ല…
ഭൂരിപക്ഷം ഉള്ളിടത്തോളവും ജനങ്ങൾ കൂടെ ഉള്ളിടത്തോളം കാലവും ഇടതുപക്ഷമുന്നണി തന്നെ കേരളം ഭരിക്കും.

80 ലക്ഷം പേർക്ക് പെൻഷൻ കൊടുത്തത് കൊണ്ട് ആണോ മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ടത്? 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുന്നു ഇത് ആട്ടിമറിക്കാൻ ആണ് മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെടുന്നത്…
നടക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ കാര്യങ്ങൾ സാധ്യമാക്കിയില്ലേ… അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം
വികസന പ്രവർത്തനങ്ങൾ എല്ലാം ആട്ടിമറിക്കാൻ ആണ് മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷ പാർട്ടികൾ ആവിശ്യപെടുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News