അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍: കാനം രാജേന്ദ്രന്‍|Kanam Rajendran

അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച സര്‍ക്കാരാണ് (Pinarayi Government)പിണറായി സര്‍ക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran). തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച ഒരു സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. അതിന് ഒരു സമ്മാനമായാണ് തുടര്‍ ഭരണം ജനങ്ങള്‍ സമ്മാനിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി ഒരു ബദല്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന സര്‍ക്കാരാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ കണ്ണിലെ കരടാണ് ഈ സര്‍ക്കാര്‍. സംസ്ഥാനത്തെ ഇടത് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്.

കേരള യൂണിവേഴ്‌സിറ്റിക്ക് A++ ഗ്രേഡ് ലഭിച്ചതിന് ഒരു കാരണം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന നിലപാടാണ്. ഈ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ചെയ്യുന്നത്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വേട്ടയാടുന്നത് ബിജെപിക്ക് ഒരു പുതിയ കാര്യമല്ലെന്നും കാനം വിമര്‍ശിച്ചു. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു നയവും കേരളത്തില്‍ മറ്റൊരു നയവുമാണ്. അതേസമയം ജനങ്ങളെ അണിനിരത്തി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു.

ജനകീയ വികാരം വളര്‍ത്തി കൊണ്ടുവരാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദ്ദ്യേശിക്കുന്നത്. ബി ജെ പി ഗവണ്‍മെന്റ് ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കന്മാരെ അപമാനിക്കാന്‍ ശ്രമിക്കുന്നു. കള്ളക്കേസില്‍ കുടുക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് പുതിയ കാര്യമല്ല. രാഹുല്‍ ഗാന്ധിയെ ദിവസങ്ങളായി ചോദ്യം ചെയ്യുന്നു. ഡല്‍ഹിയില്‍ ഇ ഡി കൊള്ളില്ല, എന്നാല്‍ കേരളത്തില്‍ ഇ ഡിക്ക് സ്വാഗതം എന്ന കോണ്‍ഗ്രസ് നിലപാട് അപഹാസ്യമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News