ഇന്റര്‍നെറ്റ് വേഗത;ഇന്ത്യ 115-ാം സ്ഥാനത്ത്; ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്

ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ലെന്ന് ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്ലയുടെ റിപ്പോര്‍ട്ട്. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ എന്നതാണ് വസ്തുത. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 10-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ചൈന 16-ാം സ്ഥാനത്തായിരുന്നു.

ഊക്ലയുടെ 2022 മേയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് പട്ടികയില്‍ നേര്‍വെ ആണ് ഒന്നാമത്. മുന്‍ റാങ്കിങ്ങില്‍ യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. നോര്‍വെയിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 129.40 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 18.41 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗണ്‍ലോഡിങ് വേഗം 30.37 എംബിപിഎസും അപ്ലോഡിങ് വേഗം 8.60 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് യുഎഇയാണ്. യുഎഇയിലെ ഇന്റര്‍നെറ്റ് വേഗം 124.89 എംബിപിഎസ് ആണ്. ഖത്തര്‍ (117.61 എംബിപിഎസ്), ദക്ഷിണ കൊറിയ (106.82 എംബിപിഎസ്), കുവൈത്ത് (104.47 എംബിപിഎസ്), നെതര്‍ലാന്‍ഡ്സ് (102.92 എംബിപിഎസ്), ഡെന്‍മാര്‍ക്ക് (102.54 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് വേഗത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വേഗം വെനിസ്വലയിലാണ്. സെക്കന്‍ഡില്‍ 4.98 എംബിപിഎസ് ആണ് 141-ാം സ്ഥാനത്തുള്ള വെനിസ്വലയിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം.

ഏപ്രിലില്‍, മൊത്തത്തിലുള്ള മീഡിയന്‍ ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ആഗോളതലത്തില്‍ ഇന്ത്യ നാല് സ്ഥാനങ്ങള്‍ താഴ്ന്നിരുന്നു 72-ല്‍ നിന്ന് 76-ാം സ്ഥാനത്തേക്കാണ് അന്ന് എത്തിയത്. മെയ് അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 30.37 എംബിപിഎസും അപ്ലോഡ് 8.60 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 64.70 എംബിപിഎസും അപ്ലോഡ് 27.74 എംബിപിഎസുമാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സ്പീഡ്‌ടെസ്റ്റ് ഉപയോഗിച്ച് ആളുകള്‍ നടത്തിയ നൂറുകണക്കിന് ദശലക്ഷക്കണക്കിന് ടെസ്റ്റുകളില്‍ നിന്നാണ് ഗ്ലോബല്‍ ഇന്‍ഡക്‌സിന്റെ ഡാറ്റ റിപ്പോര്‍ട്ട് ഓക്ല ഉണ്ടാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം നിര്‍മ്മിത 5G ടെസ്റ്റ് ബെഡ് രാജ്യത്ത് അവതരിപ്പിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 6G സേവനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു, ഒരു ടാസ്‌ക്ഫോഴ്സ് ഇതിനകം തന്നെ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News