Vijay:വിജയ് ഇനി ‘വാരിസു’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്|Varisu

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന (Vijay Movie)വിജയ് ചിത്രം ‘ദളപതി 66’ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. (Varisu)’വാരിസു’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ബോസ് തിരിച്ചെത്തി’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. റിലീസ് ചെയ്ത പോസ്റ്ററില്‍ സ്യൂട്ട് അണിഞ്ഞിരിക്കുന്ന വിജയ് ആണ് ഉള്ളത്. ചിത്രം വംശി പൈടിപ്പള്ളി ആണ് സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി തമനാണ് സംഗീതം നിര്‍വഹിക്കുന്നത്.

വിജയ്ക്കൊപ്പം ചിത്രത്തില്‍ പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘ഗില്ലി’, ‘പോക്കിരി’ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. രശ്മിക മന്ദാനയാണ് നായിക. പൂജ ഹെഗ്ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, പ്രകാശ് രാജ്, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News