CRPF: ഒഡിഷയിൽ നക്സൽ ആക്രമണം; 3 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു

ഒഡിഷ(ODISHA)യിൽ നക്സൽ അക്രമണത്തിൽ മൂന്ന് സിആര്‍പിഎഫ്(crpf) ജവാന്മാർ കൊല്ലപ്പെട്ടു. ഒഡിഷ നുവാപാട ജില്ലയിലാണ് സംഭവം. ഷാജ്പാനി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതീർക്കുകയായിരുന്നു. രണ്ട് എഎസ്ഐമാരും ഒരു കോൺസ്റ്റബിളുമാണ് വീരമൃത്യു വരിച്ചത്.

അതേ സമയം, ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ നമാത്രം ഏഴ് ഭീകരരെ വധിച്ചതായി കശ്മീർ പൊലീസ് അറിയിച്ചു. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന ഇടത്ത് പൊലീസും സൈന്യവും സംയുക്ത ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്.

ഇതിൽ ഒരാൾ പാകിസ്താൻ സ്വദേശിയായ ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനാണ്. കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടും പുൽവാമയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News