മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിൻഡെയുമായി(Eknath Shinde) ഫോണിൽ സംസാരിച്ചു . പാർട്ടിയിലേക്ക് തിരിച്ചു വരില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഏക്‌നാഥ് ഷിൻഡെ. ശിവസേനയുടെ(shivsena) ഹിന്ദുത്വ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച ഷിൻഡെ ബി.ജെ.പി. സഖ്യത്തിനായി സമ്മർദ്ദം ചെലുത്തുന്നതായാണ് അറിയാൻ കഴിഞ്ഞത്.
മഹാരാഷ്ട്ര(maharashtra) സർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാനുള്ള കരുനീക്കങ്ങൾ ഗുജറാത്ത് കേന്ദ്രമാക്കി നടക്കുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. തന്റെ കൂടെ 35 എംഎല്‍എമാര്‍ ഉണ്ടെന്ന അവകാശ വാദം ഉദ്ദവ് താക്കറയുമായുള്ള ഫോണ്‍ സംഭാഷണത്തിൽ ഷിന്‍ഡെ ആവര്‍ത്തിച്ചു.
ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ശിവസേന തയ്യാറാണെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവില്ലെന്ന് ഷിന്‍ഡെ താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കി. തനിക്കെതിരെ പാര്‍ട്ടി നടപടി എടുക്കേണ്ടതില്ലെന്നും തനിക്ക് മുഖ്യമന്ത്രി സ്ഥാനമോഹം ഇല്ലെന്നും അദ്ദേഹം താക്കറെയോട് പറഞ്ഞു. നേരത്തെ, ശിവസേനയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും ഷിന്‍ഡെയെ മാറ്റിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.