Draupadi Murmu: ദ്രൗപദി മുർമു ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർഥി

ആദിവാസി നേതാവും ഒഡിഷൻ മുൻ മന്ത്രിയുമായ ദ്രൗപദി മുർമു(Draupadi Murmu) ബിജെപി(bjp)യുടെ രാഷ്‌ട്രപതി സ്ഥാനാർഥിയാവും. രാഷ്ട്രപതി സ്ഥാനാർത്ഥി ആകുന്ന ആദ്യത്തെ ആദിവാസി വനിത കൂടിയാണ് ദ്രൗപദി മുർമു.

1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തില്‍ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്.

അതേസമയം, ബിജെപി(bjp) വിട്ട് തൃണമൂലിൽ ചേർന്ന മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ(Yashwant sinha)യെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തു. ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർലമെന്റ് അനക്സിലാണ് രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ചേർന്നത്.

തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡൻറായ യശ്വന്ത് സിൻഹയുടെ പേര് ചില നേതാക്കൾ മുന്നോട്ട് വെച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ ഈ സ്ഥാനം രാജി വെച്ചാൽ പിന്തുണക്കുമെന്നാണ് കോൺഗ്രസും ഇടതുപാർട്ടികളും നേരത്തെ അറിയിച്ചിരുന്നത്. ഈ ആവശ്യം ടിഎംസി അംഗീകരിച്ചിരിക്കുകയാണ്.

ഗോപാൽ കൃഷ്ണ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയതോടെയാണ് പുതിയ പേരിലേക്ക് പ്രതിപക്ഷം നീങ്ങിയത്. എൻസിപി തലവൻ ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും സ്ഥാനാർഥിയാകാൻ വിസമ്മതിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here