തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിൽ എസ് എഫ് ഐ(sfi) പ്രവർത്തകർക്ക് നേരെ എ ബി വി പി(abvp) സംഘത്തിൻ്റെ അക്രമം. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം ആദർശ്, അശ്വന്ത് എന്നിവരെ ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളേജിൽ നിന്നെത്തിയ എബിവിപി സംഘം അകാരണമായി മർദ്ദിക്കുകയായിരുന്നു.
തടി കഷ്ണങ്ങളുമായി സംഘടിച്ചെത്തിയ എബിവിപി സംഘം ഐഎച്ച്ആർഡി കോളേജിനുള്ളിലേക്ക് നടത്തിയ കല്ലേറിൽ കോളേജിലെ ജനൽച്ചില്ല് തകർന്നു. കോളേജിനുള്ളിലേക്ക് കല്ലേറ് നടത്തിയ എബിവിപി പ്രവർത്തകർക്കെതിരെ കോളേജ് അധികൃതർ പാറശാല പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ യുടെ നേത്യത്വത്തിൽ ധനുവച്ചപുരത്ത് പ്രതിഷേധ പ്രകടനം നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here