Kollam: കൊല്ലത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം ചവറ(Chavara) ഐ.ആര്‍.ഇക്ക് സമീപം കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. പന്മന സ്വദേശികളായ വിനീഷ്, ജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഇവര്‍ക്കൊപ്പം മറ്റ് 3 വിദ്യാര്‍ത്ഥികള്‍ കൂടി ഉണ്ടായിരുന്നു. കടല്‍ പ്രക്ഷുബ്ദമായിരുന്നെന്നും അപ്രതീക്ഷിതമായെത്തിയ കടല്‍ച്ചുഴിയില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെടുകയായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Kollam: നീണ്ടകര താലൂക്കാശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

കൊല്ലം(Kollam) നീണ്ടകര താലൂക്കാശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളെ തിരിച്ചറിതായി പൊലീസ്(Police). നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് അക്രമം നടത്തിയത്. നഴ്‌സിനേയും ഡോക്ടറേയും സെക്യൂരിറ്റിയേയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പണിമുടക്ക് തുടരുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്‌സ് ശ്യാമിലിയെ മെഡിസിറ്റി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ഡോക്ടര്‍ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 19ാം തീയതി ചികിത്സ വൈകിയെന്നാരോപിച്ചാണ് 3 പേര്‍ ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പൊലീസിന് മൊഴി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here