Palakkad: പാലക്കാട്ട് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

പാലക്കാട്ട്(Palakkad) യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. മര്‍ദ്ദനമേറ്റ് മരിച്ചതെന്നാണ് സംശയം. യുവാവിനെ നരികുത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നരികുത്തി സ്വദേശി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം പറയാനാകൂ എന്ന് പാലക്കാട് നോര്‍ത്ത് പൊലീസ്(Police) അറിയിച്ചു.

Kollam: കൊല്ലത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം ചവറ(Chavara) ഐ.ആര്‍.ഇക്ക് സമീപം കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. പന്മന സ്വദേശികളായ വിനീഷ്, ജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഇവര്‍ക്കൊപ്പം മറ്റ് 3 വിദ്യാര്‍ത്ഥികള്‍ കൂടി ഉണ്ടായിരുന്നു. കടല്‍ പ്രക്ഷുബ്ദമായിരുന്നെന്നും അപ്രതീക്ഷിതമായെത്തിയ കടല്‍ച്ചുഴിയില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെടുകയായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News