ദക്ഷിണ കൊറിയയില്‍ നടന്ന രാജ്യാന്തര പാരാ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മലയാളിക്ക് സ്വര്‍ണ്ണം

ദക്ഷിണ കൊറിയയില്‍ നടന്ന രാജ്യാന്തര പാരാ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മലയാളിയും ആലുവക്കാരനും ആയ ജോബി മാത്യുവിന് 4 സ്വര്‍ണം ലഭിച്ചിരുന്നു.

ഏഷ്യ – ഓഷ്യാനിയ ഓപ്പണ്‍ വിഭാഗത്തില്‍ പുരുഷന്‍മാരുടെ മാസ്റ്റേഴ്‌സ് മത്സരത്തി ലാണ് (59കിലോഗ്രാം) ജോബിയുടെ നേട്ടം . ജനറല്‍ വിഭാഗത്തില്‍ 148 കിലോ ഉയര്‍ത്തിയതോടെ ലോക റാങ്കിങ്ങില്‍ എട്ടാമതെത്തി.ഏറ്റവും മികച്ച ലിഫ്റ്റിലും ടോട്ടല്‍ ലിഫ്റ്റിലും ഒന്നാമതെത്തി. നാലു വിഭാഗങ്ങളും സ്വന്തമാക്കി അദ്ദേഹം ക്ലീന്‍ സ്വീപ് നടത്തി.ആദ്യത്തെ അന്താരാഷ്ട്ര പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്താണ് ജോബി സ്വപ്ന തുല്യമായ നേട്ടം കൊയതത്.

ഇതോടെ വരുന്ന ഏഷ്യന്‍ പാരാ ഗെയിംസിനും യോഗ്യത നേടി . അടുത്ത വര്‍ഷം ഏഷ്യന്‍ ഗെയിംസിനൊപ്പമാണ് ഏഷ്യന്‍ പാരാ ഗെയിംസ് നടക്കുക.

മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ നേട്ടം കൈവരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News