പാലക്കാട്ടെ(Palakkad) യുവാവിന്റെ മരണത്തിന്റെ സിസിടിവി(CCTV) ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്(Kairali News). അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നത് ബാറ്റു കൊണ്ടാമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടു തവണയാണ് അടിച്ചത്. അടി കൊണ്ടയുടന്‍ അനസ് നിലത്തു വീഴുന്നുമുണ്ട്. ബൈക്കിലെത്തിയ ഫിറോസിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ട്. അനസിനെ ഓട്ടോറിക്ഷയില്‍ എടുത്ത് കയറ്റിയത് ഫിറോസ് ആണ്. വിക്ടോറിയ കോളേജിനു മുന്നില്‍ വെച്ചാണ് അനസിനെ ഫിറോസ് മര്‍ദ്ദിക്കുന്നത്.
യുവാവിനെ നരികുത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നരികുത്തി സ്വദേശി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം പറയാനാകൂ എന്ന് പാലക്കാട് നോര്‍ത്ത് പൊലീസ്(Police) അറിയിച്ചിരുന്നു.
Attingal: ആറ്റിങ്ങലില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അച്ഛനും മകനും മരിച്ചു
ആറ്റിങ്ങല്‍(Attingal) മാമത്ത് കാര്‍ ടാങ്കര്‍ ലോറിയിലെക്ക് ഇടിച്ച് കയറി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് കരിപ്പൂര്‍, മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.