ജനപ്രതിനിധികള്‍ വില്‍പ്പനച്ചരക്കാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മഹാരാഷ്ട്ര: ജോണ്‍ ബ്രിട്ടാസ് എം പി

എംഎല്‍എമാരെ കൂട്ടത്തോടെ വിലയ്ക്ക് വാങ്ങിയാണ് ബിജെപി ഇന്ന് പല സംസ്ഥാനങ്ങളും ഭരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മഹാരാഷ്ട്ര പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ ചിരകാല അഭിലാഷമാണെന്നും. ജനപ്രതിനിധികള്‍ വില്‍പ്പനച്ചരക്കാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു

കുറിപ്പ്

ജനപ്രതിനിധികള്‍ വില്‍പ്പനച്ചരക്കാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ശിവസേനയുടെ പിളര്‍പ്പില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബിജെപി പറയുമ്പോഴും കേന്ദ്രഭരണ കക്ഷിയുടെ തട്ടകങ്ങളായ ഗുജറാത്ത്, ആസ്സാം ഒക്കെയാണ് വിമതര്‍ക്കുള്ള സുരക്ഷിത താവളം. മഹാരാഷ്ട്രയിലെ ഓപ്പറേഷന്‍ കമല്‍ (താമര) ആരംഭിച്ചിട്ട് കുറേക്കാലമായി. രാജ്യസഭ – എംഎല്‍സി തെരഞ്ഞെടുപ്പില്‍ ഇതിന്റെ മിന്നലാട്ടങ്ങള്‍ കണ്ടതാണ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മഹാരാഷ്ട്ര പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ ചിരകാല അഭിലാഷമാണ്.

എംഎല്‍എമാരെ കൂട്ടത്തോടെ വിലയ്ക്ക് വാങ്ങിയാണ് ബിജെപി ഇന്ന് പല സംസ്ഥാനങ്ങളും ഭരിക്കുന്നത്. കോര്‍പറേറ്റ് ലോകത്തെ രീതികളായ Take Over, Acquisition, Merger എന്നിവയൊക്കെ രാഷ്ട്രീയത്തിന്റെ പതിവ് പദ്ധതികളായി രൂപാന്തരപ്പെടുമ്പോള്‍ അര്‍ത്ഥമില്ലാതെ വരുന്നത് ജനാധിപത്യത്തിനാണ്. കക്ഷിരാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള പാര്‍ലമെന്ററി സമ്പ്രദായമാണല്ലോ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News