CPIM: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി അഭ്യര്‍ത്ഥന തള്ളി സിപിഐഎം

പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ബിജെപി(BJP) അഭ്യര്‍ത്ഥന തള്ളി സിപിഐഎം. ധ്രുവീകരണത്തിനാണ് ദ്രുവീകരണത്തിനാണ് ബി ജെ പി ശ്രമിക്കുന്നത്. അതിനെ രാഷ്ട്രീയമായി നേരിടുന്നുവെന്നും സിപിഐഎം(CPIM) വ്യക്തമാക്കി.

Maharashtra: ഭരണപ്രതിസന്ധി; മഹാരാഷ്ട്രയില്‍ നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്

മഹാരാഷ്ട്രയില്‍(Maharashtra)  മുഖ്യമന്ത്രി ഉദ്ധവ് തക്കറെ(Uddav Thackeray) വിളിച്ച നിര്‍ണ്ണായക മന്ത്രി സഭായോഗം ഇന്ന്. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ ഗുവഹത്തിയിലേക്ക് മാറ്റി. വിമതരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാവരും ഉടന്‍ തിരിച്ചു വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ബിജെപി സഖ്യം ആവശ്യപ്പെട്ട ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത നീക്കം. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ സൂറത്തിലെ ഹോട്ടലില്‍ നിന്നും ബിജെപി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റി.

നേരത്തെയുള്ള 22 ശിവസേനാ എംഎല്‍എമാര്‍ക്കൊപ്പം പ്രഹര്‍ ജന്‍ശക്തി പാര്‍ട്ടിയുടെ 2 എംഎല്‍എമാര്‍കൂടി ഇന്നലെ അര്‍ദ്ധ രാത്രി സൂറത്തില്‍ എത്തി വിമതര്‍ക്കൊപ്പം ചേര്‍ന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന് ചേരും.

എല്ലാവരും ഉടന്‍ തിരിച്ചുവരുമെന്നും, എന്‍സിപിയും ശിവസേനയും തങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയാണെന്നും കഴിഞ്ഞ ദിവസം എംഎല്‍എമാരെ കണ്ട ശേഷം മുഖ്യമന്ത്രി ഉദ്ധവ് തക്കറെ പറഞ്ഞു. പാര്‍ട്ടിയെ നന്നാക്കാനാണ് തന്റെ നീക്കം എന്നും, ഇതുവരെ തീരുമാനമെടുക്കുകയോ ഒരു രേഖയിലും ഒപ്പുവെയ്ക്കുകയോ ചെയ്തിട്ടില്ലെന്നും എക് നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയെ അറിയിച്ചു.

288 അംഗ മഹാരാഷ്ട്ര നിയമ സഭയില്‍ 169 അംഗങ്ങളുടെ പിന്തുണയാണ് മഹാവികാസ് അഗാഡി സര്‍ക്കാരിന് ഉള്ളത്. അതില്‍ നാല്‍പ്പതോളം പേര്‍ വിമത പക്ഷത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ബിജെപി യുടെ 106 അടക്കം 113 എംഎല്‍എമാരാണ് നിലവില്‍ എന്‍ഡിഎയ്ക്കുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here