അപകടത്തില്‍പ്പെട്ടതിന് ശേഷം കോടികള്‍ വരുന്ന കാര്‍ ഉപേക്ഷിച്ചു

അപകടത്തില്‍പ്പെട്ടതിന് ശേഷം ഏകദേശം 1.87 കോടി രൂപ വില വരുന്ന കാര്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ് ഡ്രൈവര്‍.

വാഷിങ്ടണ്‍ പിയേഴ്സ് കൗണ്ടി വാഷിലെ സ്റ്റേറ്റ് റോഡ് 512ല്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡ്രൈവര്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. 2020 മക്ലാരന്‍ 600 എല്‍ടി എന്ന ആഡംബര വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

റോഡിന് അരികിലുള്ള സ്റ്റീല്‍ ഗാര്‍ഡില്‍ ഇടിച്ചാണ് വാഹനം തകര്‍ന്നത്. വാഹനം മുഴുവന്‍ ഗാര്‍ഡിന് അകത്തേക്ക് പോയി. മുന്‍ ഭാഗത്തെ രണ്ട് ഡോറുകളും തുറന്ന നിലയിലാണ്. ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ, മറ്റേതെങ്കിലും വാഹനം അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

ബ്രിട്ടീഷ് സ്പോര്‍ട്സ് കാറാണ് മക്ലാരന്‍ 600 എല്‍.ടി. മക്ലാരന്‍ പുറത്തിറക്കിയ ഏറ്റവും വേഗമേറിയ കാറാണിത്. ലോങ്ടെയില്‍ (എല്‍ടി) സീരിസിലെ നാലാമത്തെ കാറായ 600 എല്‍ടി 2015ല്‍ ജനീവ മോട്ടോര്‍ ഷോയിലാണ് അവതരിപ്പിച്ചത്. 2.8 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗം കൈവരിക്കാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News