Operation Race: ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചില്‍ തടയാന്‍ ‘ഓപ്പറേഷന്‍ റേസ്’

ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചില്‍ തടയാന്‍ കര്‍ശന പരിശോധനയും നടപടിയുമായി ‘ഓപ്പറേഷന്‍ റേസ്’ വരുന്നു. പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണിത്.

പ്രത്യേക സൗകര്യമുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ്, സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശിച്ചത്. രണ്ടാഴ്ച നീളുന്ന പരിശോധന ബുധനാഴ്ച തുടങ്ങും. വാഹനത്തിന്റെ രൂപമാറ്റം വരുത്തല്‍, അമിതവേഗം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്നയാളുടെ ലൈസന്‍സും റദ്ദാക്കും. പിഴയിടുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹനം കണ്ടെത്തി നടപടിയെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News