Agnipath: അഗ്‌നിപഥ്; പ്രതിഷേധം കടുപ്പിച്ച് ഇടത് യുവജന സംഘടനകള്‍

അഗ്‌നിപഥ്(Agnipath) പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് പക്ഷ യുവജന സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരില്‍ ഡിവൈഎഫ്‌ഐ(DYFI) സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു.

അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് പക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനമാകെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു.കാള്‍ടെക്‌സ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.

തൊഴിലില്ലായ്മയയെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന പദ്ധതി പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് വി വസീഫ് പറഞ്ഞു

കോഴിക്കോട് ജി.എസ്.ടി. ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കേന്ദ്രകമ്മിറ്റിയംഗം എം.ഷാജര്‍ ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക് മുന്നിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News